'മതിയായ ചികിത്സ ലഭിക്കുന്നില്ല, ദേഹത്ത് 20ഓളം മുറിവുകൾ, പകുതി കണ്ണടച്ച് കിടക്കുന്നു, മകളെ തിരികെ വേണം': വർക്കലയിൽ ട്രെയിനിൽ ആക്രമണത്തിനിരയായ ശ്രീക്കുട്ടിയുടെ കുടുംബം | Train

ഇതാണോ ട്രെയിനിലെ സുരക്ഷ എന്നാണ് അമ്മ ചോദിക്കുന്നത്
'മതിയായ ചികിത്സ ലഭിക്കുന്നില്ല, ദേഹത്ത് 20ഓളം മുറിവുകൾ, പകുതി കണ്ണടച്ച് കിടക്കുന്നു, മകളെ തിരികെ വേണം': വർക്കലയിൽ ട്രെയിനിൽ ആക്രമണത്തിനിരയായ ശ്രീക്കുട്ടിയുടെ കുടുംബം | Train
Published on

തിരുവനന്തപുരം: വർക്കലയിൽ കേരള എക്‌സ്പ്രസ് ട്രെയിനിൽ സഹയാത്രികൻ ചവിട്ടി താഴെയിട്ടതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ ശ്രീക്കുട്ടിക്ക് (19) മതിയായ ചികിത്സ ലഭിക്കുന്നില്ലെന്ന് കുടുംബം ആരോപിച്ചു. നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ (ICU) ചികിത്സയിലുള്ള ശ്രീക്കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്നും, എന്നാൽ ആവശ്യമായ ചികിത്സ ലഭിക്കുന്നില്ലെന്നുമാണ് അമ്മ പ്രിയദർശിനിയുടെ പരാതി.(Not getting adequate treatment, Family of student who was attacked on a train in Varkala)

"കുട്ടിക്ക് മികച്ച ചികിത്സ നൽകണം. ഇതാണോ ട്രെയിനിലെ സുരക്ഷ? മകൾക്ക് മികച്ച ചികിത്സ ലഭ്യമാക്കണം. ശ്രീക്കുട്ടിയുടെ ശരീരത്തിൽ ഇരുപതോളം മുറിവുണ്ടെന്നാണ് ഡോക്ടർമാർ പറഞ്ഞത്, ഇപ്പോൾ ആവശ്യമായ ചികിത്സയൊന്നും ലഭിക്കുന്നില്ല." - ശ്രീക്കുട്ടിയുടെ അമ്മ പ്രിയദർശിനി ആരോപിച്ചു.

ശ്രീക്കുട്ടി അപകടനില തരണം ചെയ്തുവെന്നാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് അധികൃതർ അറിയിക്കുന്നത്. എന്നാൽ തലയ്ക്കും നട്ടെല്ലിനും പരിക്കേറ്റ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സ തുടരുകയാണ്. റെയിൽവേ പോലീസിന്റെ കസ്റ്റഡിയിലുള്ള പ്രതി, പനച്ചിമൂട് സ്വദേശി സുരേഷ് കുമാർ (50), കുറ്റം സമ്മതിച്ചു.

ആലുവയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ ശുചിമുറി ഉപയോഗിക്കാനെത്തിയപ്പോൾ ഉണ്ടായ വാക്തർക്കമാണ് അതിക്രമത്തിന് കാരണമെന്നാണ് പ്രതിയുടെ മൊഴി. പെൺകുട്ടി വാതിൽക്കൽ നിന്ന് മാറാതിരുന്നത് കാരണം വന്ന വൈരാഗ്യത്തിലാണ് പിന്നിൽ നിന്ന് ചവിട്ടി താഴെയിട്ടതെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്.

പ്രീമിയം ട്രെയിനിൻ്റെ ജനറൽ കംപാർട്ട്മെൻ്റിൽ നടന്ന അതിക്രമത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്. സംഭവസമയത്ത് കേരള എക്സ്പ്രസിൻ്റെ യാത്രയിൽ ഒരു പോലീസുകാരൻ പോലും ഉണ്ടായിരുന്നില്ല എന്നതിലാണ് പ്രധാന വിമർശനം. ക്രൈം ഡാറ്റാ അനുസരിച്ചാണ് ട്രെയിനുകളിലെ സുരക്ഷാ വിന്യാസമെന്നാണ് പോലീസ് ഇതിന് വിശദീകരണം നൽകിയത്.

Related Stories

No stories found.
Times Kerala
timeskerala.com