തീർന്നില്ല,.! മെസിക്ക് പിന്നാലെ പുതിയ വാഗ്ദാനം : കോഴിക്കോട് ബൈക്ക് റേസ് സൽമാൻ ഖാൻ ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി വി. അബ്ദുറഹിമാൻ | Kozhikode bike race

abdurahman
abdurahman
Published on

മലപ്പുറം: അർജൻ്റീന ഫുട്ബോൾ ടീമിൻ്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങൾ നിലനിൽക്കുന്നതിനിടെ പുതിയ വാഗ്ദാനവുമായി കായിക മന്ത്രി വി. അബ്ദുറഹിമാൻ. കോഴിക്കോട് സ്റ്റേഡിയത്തിൽ നടക്കുന്ന ബൈക്ക് റേസ് പ്രശസ്ത സിനിമാ താരം സൽമാൻ ഖാൻ ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി അറിയിച്ചു. മലപ്പുറം പൂക്കോട്ടൂരിൽ വണ്ടി പൂട്ട് മത്സരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ബൈക്ക് റേസ് ഉദ്ഘാടനത്തിനായി സൽമാൻ ഖാൻ വരുമെന്നാണ് മന്ത്രി പ്രഖ്യാപിച്ചത്. വണ്ടി പൂട്ടൽ മത്സരം അംഗീകരിക്കുന്നതിനുള്ള ആവശ്യം സർക്കാരിൻ്റെ പരിഗണനയിലുണ്ടെന്നും കായിക മന്ത്രി കൂട്ടിച്ചേർത്തു.അർജൻ്റീന ഫുട്ബോൾ ടീം കേരളത്തിൽ കളിക്കാൻ വരുമെന്ന പ്രതീക്ഷ ഇപ്പോഴും കൈവിട്ടിട്ടില്ലെന്നും മന്ത്രി വി. അബ്ദുറഹിമാൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

അർജൻ്റീന കേരളത്തിലേക്ക് വരുന്നതിനുള്ള വാതിലുകൾ പൂർണ്ണമായും അടഞ്ഞിട്ടില്ലെന്നും അതിനായുള്ള ശ്രമം തുടരുകയാണെന്നും മന്ത്രി പറഞ്ഞു.കൊച്ചി കലൂർ സ്റ്റേഡിയത്തിലെ നവീകരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഫിഫയുടെ അനുമതികൾ വൈകിയതാണ് നവംബറിലെ സന്ദർശനം തടസ്സപ്പെടാൻ കാരണമായത്. "നമ്മുടെ നാട്ടിലെ ചിലർ ഇ-മെയിൽ അയച്ച് അർജൻ്റീനയുടെ വരവ് മുടക്കാൻ നോക്കി" എന്നും മന്ത്രി ആരോപിച്ചു. നവംബറിൽ വന്നില്ലെങ്കിൽ മറ്റൊരിക്കൽ അർജൻ്റീന വരുമെന്നും അദ്ദേഹം വ്യക്തമാക്കി.

Related Stories

No stories found.
Times Kerala
timeskerala.com