NORKA: പ്രവാസികള്‍ക്കായി നോര്‍ക്കയുടെ സൗജന്യ സംരംഭകത്വ പരിശീലനം

Norka Shubha Yatra
Published on

കൊല്ലം : നോര്‍ക്ക ബിസിനസ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ (എന്‍.ബി.എഫ്.സി)) ആഭിമുഖ്യത്തില്‍ പ്രവാസികള്‍ക്കും തിരിച്ചെത്തിയ പ്രവാസികള്‍ക്കുമായി ജൂലൈ 15 മുതല്‍ 17 വരെ സംഘടിപ്പിക്കുന്ന ത്രിദിന സൗജന്യ സംരംഭകത്വ പരിശീലനത്തിന് (റെസിഡന്‍ഷ്യല്‍) അപേക്ഷിക്കാം. കളമശ്ശേരിയിലെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്പ്‌മെന്റ് ക്യാമ്പസിലാണ് പരിശീലനം. പേര് രജിസ്റ്റര്‍ ചെയ്യുന്നതിനായി 0471-2770534/+918592958677 (പ്രവൃത്തി ദിനങ്ങളില്‍, ഓഫീസ് സമയത്ത്) എന്നീ നമ്പറുകളിലോ nbfc.coordinator@gmail.com ഇ-മെയില്‍ വിലാസത്തിലോ ജൂലൈ 10 നകം ബന്ധപ്പെടണം. സംരംഭങ്ങള്‍ ആരംഭിക്കാന്‍ നടപടികള്‍ സ്വീകരിച്ചവരെയും, സംരംഭങ്ങള്‍ ആരംഭിച്ചവര്‍ക്കുമാണ് പ്രവേശനം ലഭിക്കുക. പ്രവാസികള്‍ക്കായി എല്ലാ മാസവും മൂന്നാമത്തെ ആഴ്ചയില്‍ ത്രിദിന സൗജന്യ സംരംഭകത്വ പരിശീലനത്തിന് അവസരമുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802012345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാം.

Related Stories

No stories found.
Times Kerala
timeskerala.com