
തിരുവനന്തപുരം: സംവിധായകൻ രഞ്ജിത്തിനെതിരെ ബംഗാളി നടി നൽകിയ കേസിൽ പോലീസ് നടപടികളിലേക്ക് കടക്കുന്നു. നടി ശ്രീലേഖ മിത്രയുടെ രഹസ്യമൊഴി പ്രത്യേക അന്വേഷണം സംഘം രേഖപ്പെടുത്തും. രഹസ്യമൊഴി രേഖപ്പെടുത്താനായി മജിസ്ട്രേറ്റ് കോടതിയിൽ ഉടൻ അപേക്ഷ നൽകും.
കേരളത്തിലേക്ക് വരാനുള്ള അസൗകര്യം പരാതിക്കാരി പ്രകടിപ്പിച്ചാൽ ബംഗാളിലെ മജിസ്ട്രേറ്റിന് മുന്നിൽ മൊഴി നൽകാനുള്ള സൗകര്യം ഒരുക്കുന്നതിനായി പോലീസ് നടപടി സ്വീകരിക്കും.