
ആലപ്പുഴ: നാലാം ക്ലാസ് വിദ്യാർഥിനിയെ ക്രൂരമായി മർദിച്ച സംഭവത്തിൽ പിതാവിനെയും രണ്ടാനമ്മയയെയും കസ്റ്റഡിയിലെടുത്ത് പോലീസ്(student brutally beaten). ആദിക്കാട്ടുകുളങ്ങര കഞ്ചുകോട് പൂവണ്ണംതടത്തിൽ അൻസാർ, രണ്ടാം ഭാര്യ ഷെഫിന എന്നിവരാണ് അറസ്റ്റിലായത്.
ചെങ്ങന്നൂർ ഡി.വൈ.എസ്.പി എം.കെ. ബിനുകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇരുവർക്കുമായി വലവിരിച്ചിരുന്നു. തുടർന്ന് ജില്ലയിൽ നടത്തിയ വ്യാപക തിരച്ചിലിൽ കൊല്ലം ചക്കുവള്ളിയിൽ നിന്ന് രണ്ടാനമ്മയായ ഷെഫീനയെ പോലീസ് പിടികൂടി.
പത്തനംതിട്ട കടമാൻകുളത്ത് നിന്നാണ് അൻസാറിനെ സംഘം കസ്റ്റഡിയിലെടുത്തത്. ഇരുവരും നിലവിൽ ചെങ്ങന്നൂർ പോലീസ് സ്റ്റേഷനിലാണ് ഉള്ളത്. അതേസമയം കുട്ടിയുടെ പിതാവ് അൻസാർ ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.