

ആദിലയ്ക്ക് പിന്നാലെ നൂറയും ബിഗ് ബോസ് ഹൗസിന് പുറത്തേക്കോ? ഇന്ന് നടക്കുന്ന മിഡ്‌വീക്ക് എവിക്ഷനിൽ നൂറ പുറത്താകുമെന്നാണ് സോഷ്യൽ മീഡിയ പേജുകൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതോടെ ഫൈനൽ ഫൈവിൽ അവശേഷിക്കുന്ന ഒരേയൊരു പെൺ മത്സരാർത്ഥി അനുമോൾ ആയിരിക്കും. അനുമോൾ, അനീഷ്, നെവിൻ, ഷാനവാസ്, അക്ബർ എന്നിവരാവും ഫൈനൽ ഫൈവിൽ.
ഞായറാഴ്ചയാണ് ഗ്രാൻഡ് ഫിനാലെ. അതിന് മുൻപ് അവസാനമായി നടന്ന മിഡ്‌വീക്ക് എവിക്ഷനിൽ നൂറ പുറത്തായെന്നാണ് സൂചന. വെള്ളിയാഴ്ച നടന്ന് മിഡ്‌വീക്ക് എവിക്ഷനിൽ ആദില പുറത്തായിരുന്നു. ടോപ്പ് ഫൈവിൽ ഉൾപ്പെടുമെന്ന് കരുതിയിരുന്ന മത്സരാർത്ഥിയാണ് നൂറ.
കഴിഞ്ഞ ആഴ്ചയിലെ സംഭവവികാസങ്ങൾ നോക്കുമ്പോൾ, അനുമോൾക്ക് സഹതാപ വോട്ട് കിട്ടാനുള്ള സാധ്യതയുണ്ട്. എന്നാൽ, ആദിലയും നൂറയും പുറത്തായതിനാൽ അനുമോൾക്ക് നൽകാനുള്ള വോട്ടുകൾ മറ്റാർക്കെങ്കിലും മറിക്കാനും സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ, അനീഷ് ബിഗ് ബോസ് ജേതാവ് ആകാനാണ് സാധ്യത. ഇത് ചരിത്രമാവും. ബിഗ് ബോസ് മലയാളത്തിൽ ഇതുവരെ ഒരു കോമണർ ജേതാവായിട്ടില്ല.