
വീക്കിലി ടാസ്കിലുണ്ടായ പ്രശ്നങ്ങളിൽ തകർന്ന് നൂറ. നൂദില ചെരിപ്പ് ഫാക്ടറി എന്ന ടാസ്കിൽ അക്ബറും സംഘവും ചേർന്ന് ഉണ്ടാക്കിയ പ്രശ്നങ്ങളാണ് നൂറയെ തകർത്തത്. അവർ ഇങ്ങനെ ചെയ്യുന്നതിൽ തനിക്ക് വിഷമമുണ്ടെന്ന് ആദിലയോട് പറഞ്ഞ് കരയുന്ന നൂറയുടെ വിഡിയോ ഏഷ്യാനെറ്റ് പുറത്തുവിട്ടു.
“ഈ ഒരു സാധനം ഞാൻ ചെയ്തിട്ടാണോ ഇവർ എല്ലാവരും കൂടി എനിക്ക് എഗൈൻസ്റ്റ് വന്നതെന്നറിയില്ല. ഇവരുടെ റോളാണ് ഇവർ ചെയ്യുന്നത്. സമരം ചെയ്യാം, എല്ലാം ചെയ്യാം. എനിക്ക് അൾട്ടിമേറ്റ് എന്താണെന്നറിയാമോ? എനിക്ക് ആ പണി തീർക്കണം. എൻ്റെ കയ്യിലുള്ള പവറ് എനിക്ക് നഷ്ടപ്പെടുത്തണ്ട. ഞാൻ അത്രയും കഷ്ടപ്പെട്ട് കിട്ടിയതാ. ഞാൻ വൾനറബിളായിട്ടുള്ള ഒരു സിറ്റിവേഷനാണിത്. അവർ ഇങ്ങനെ ചെയ്യുന്നതിൽ എനിക്ക് ഭയങ്കര വിഷമമുണ്ട്. കാരണം, അത്രയും കഷ്ടപ്പെട്ടിട്ടാണ് എനിക്ക് ആ രണ്ട് പവർ കിട്ടിയത്.”- എന്ന് നൂറ വീഡിയോയിൽ പറയുന്നു.
പവറിൻ്റെ കാര്യം അവർക്ക് അറിയില്ലെന്നാണ് ആദിലയുടെ മറുപടി. അതറിഞ്ഞാൽ അവർ വീണ്ടും ബുദ്ധിമുട്ടിക്കും. ‘ഇത് അക്ബറിൻ്റെ വാശിയും ഈഗോയും ഒക്കെയാണ്’ എന്നും ആദില പറയുന്നു. “അയാളുടെ വാശി എന്തിനാണ് മറ്റൊരാളെ നശിപ്പിക്കുന്നത്?” എന്നായിരുന്നു നൂറയുടെ ചോദ്യം.
നൂദില ടാസ്കിൻ്റെ ആദ്യ ദിവസം ചില പ്രശ്നങ്ങളുണ്ടായെങ്കിലും 50 ചെരിപ്പുകൾ പൂർത്തിയാക്കാൻ സാധിച്ചിരുന്നു. എന്നാൽ, തനിക്ക് ഗോൾഡ് കോയിൻ തന്നില്ലെന്നാരോപിച്ച് രണ്ടാം ദിവസവും അക്ബർ പ്രശ്നമുണ്ടാക്കി. ഒപ്പം അഭിലാഷ്, ഒനീൽ തുടങ്ങിയവരും ഒത്തുചേർന്നു. അക്ബർ പ്രോപ്പർട്ടികൾ നശിപ്പിച്ചത് കയ്യാങ്കളിയിലേക്ക് നയിച്ചു. ഇതിനിടെ മസ്താനിയും ലക്ഷ്മിയും ആദ്യം തന്നെ കോയിൻ നൽകിയെങ്കിലേ പണിയെടുക്കൂ എന്ന് പറഞ്ഞു. നൂറ കോയിൻ നൽകിയതോടെ ഇവരും അക്ബറിനൊപ്പം ചേർന്നു.