ഭീ​ഷ​ണി​പ്പെ​ടു​ത്തി കീ​ഴ്പ്പെ​ടു​ത്താ​മെ​ന്ന് ആ​രും വി​ചാ​രി​ക്കേ​ണ്ട ; ഇരകള്‍ക്കുവേണ്ടിയാണ് പോരാടിയതെന്ന് കെ.​എം.​ഷാ​ജ​ഹാ​ന്‍ |km shajahan

25 വ​ർ​ഷ​മാ​യി പൊ​തു​രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കുന്ന ആളാണ് താൻ.
km shajahan
Published on

കൊച്ചി : സിപിഎം നേതാവ് കെ.ജെ. ഷൈനിനുനേരേ സൈബര്‍ അധിക്ഷേപം നടത്തിയെന്ന കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ പ്രതികരണവുമായി കെ.എം.ഷാജഹാന്‍.ത​ന്‍റെ വാ​ദ​ങ്ങ​ൾ കോ​ട​തി അം​ഗീ​ക​രി​ച്ച​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നും താ​ൻ ഒ​രു തെ​റ്റും ചെ​യ്തി​ട്ടി​ല്ലെ​ന്നും ഷാ​ജ​ഹാ​ൻ പ​റ​ഞ്ഞു.

25 വ​ർ​ഷ​മാ​യി പൊ​തു​രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കുന്ന ആളാണ് താൻ. ലൈം​ഗി​ക ആ​രോ​പ​ണ കേ​സു​ക​ളി​ൽ നി​ര​ന്ത​ര​മാ​യി ഇ​ര​ക​ൾ​ക്കു​വേ​ണ്ടി വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത പോ​രാ​ട്ടം ന​ട​ത്തു​ന്നു. വി​എ​സി​നൊ​പ്പം നി​ൽ​ക്കു​മ്പോ​ൾ ഐ​സ്ക്രീം പാ​ർ​ല​ർ, വി​തു​ര കേ​സ്, കി​ളി​രൂ​ർ തു​ട​ങ്ങി​യ കേ​സു​ക​ളി​ലെ​ല്ലാം ഇ​ര​ക​ൾ​ക്കു​വേ​ണ്ടി​യാ​ണ് പോ​രാ​ടി​യ​ത്.

ഏറ്റവും അവസാനമായി വേടന്റെ കേസിലും ഇരയ്‌ക്കൊപ്പമുള്ള നിലപാടാണ് സ്വീകരിച്ചത്. അതുകൊണ്ട് തന്നെ എനിക്കെതിരെ സ്ത്രീത്വത്തെ ആക്ഷേപിച്ചുവെന്ന വാദം ഒരിടത്തും നിലനില്‍ക്കില്ല. ത​ന്‍റെ യൂ​ട്യൂ​ബ് ചാ​ന​ലി​ൽ ഏ​ക​ദേ​ശം 2000 വീ​ഡി​യോ​ക​ൾ ചെ​യ്തി​ട്ടു​ണ്ട്. അ​തി​ൽ 25% ഭ​ര​ണ​കൂ​ട​ത്തി​ലെ പ്ര​മു​ഖ​ർ​ക്കെ​തി​രെയാണ്. ഇ​താ​ദ്യ​മാ​യാ​ണ് ത​നി​ക്കെ​തി​രെ ഒ​രു കേ​സ് വ​രു​ന്ന​ത്. തെ​ളി​വു​ക​ളു​ടെ​യും ബോ​ധ്യ​ങ്ങ​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ല്‍ മാ​ത്ര​മാ​ണ് വീ​ഡി​യോ​ക​ള്‍ ചെ​യ്യു​ന്ന​ത്.

അ​ടി​സ്ഥാ​ന​മി​ല്ലാ​ത്ത വ​കു​പ്പു​ക​ളാ​ണ് ത​നി​ക്കെ​തി​രെ ചു​മ​ത്തി​യ​ത്. സ​മ്മ​ർ​ദ്ദ​ത്തി​ലാ​ക്കാ​നാ​ണ് ഭ​ര​ണ​കൂ​ടം ശ്ര​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. കു​ടും​ബ​ത്തെ​യും സ​മ​ർ​ദ്ദ​ത്തി​ലാ​ക്കാ​ൻ ശ്ര​മം ന​ട​ന്നു. ഭീ​ഷ​ണി​പ്പെ​ടു​ത്തി കീ​ഴ്പ്പെ​ടു​ത്താ​മെ​ന്ന് ആ​രും വി​ചാ​രി​ക്കേ​ണ്ട. 300 ഓ​ളം ഭീ​ഷ​ണി കോ​ളു​ക​ൾ വ​ന്നി​ട്ടു​ണ്ട്. ഒ​രാ​ളേ​യും താ​ൻ ആ​ക്ഷേ​പി​ച്ചി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com