കാസർകോട് : കുറ്റിക്കോൽ ബേത്തൂർ പാറയിൽ ആത്മഹത്യ ചെയ്ത പെൺകുട്ടിയുടെ ആത്മഹത്യക്കുറിപ്പ് കണ്ടെത്തി. തന്റെ മരണത്തിൽ ആർക്കും ഉത്തരവാദിത്തം ഇല്ലെന്ന് എന്നെഴുതിയ കുറിപ്പാണ് പൊലീസ് കണ്ടെടുത്തത്.
ബേത്തൂർ പാറയിലെ പരേതനായ ബാബുവിന്റെ മകൾ മഹിമയാണ് (20) കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്. ബുധനാഴ്ച രാവിലെ എട്ടു മണിയോടെയാണ് കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ മഹിമയെ കണ്ടെത്തിയത്.
ഉടൻ തന്നെ അമ്മയും സഹോദരനും ചേർന്ന് ചെർക്കളയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാൽ ഇവർ സഞ്ചരിച്ച കാർ പടിമരുതിൽ എത്തിയപ്പോൾ മറിഞ്ഞു. തുടർന്ന് നാട്ടുകാർ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മഹിമയുടെ ജീവൻ രക്ഷിക്കാനായില്ല.