കോട്ടയം: എൻ.എസ്.എസ് നേതൃത്വത്തിനെതിരെ കഴിഞ്ഞ ദിവസം ഉയർത്തിയ കടുത്ത വിമർശനങ്ങളിൽ അയവ് വരുത്തി പശ്ചിമ ബംഗാൾ ഗവർണർ സി.വി. ആനന്ദ ബോസ്. മന്നത്ത് പത്മനാഭന്റെ സമാധിയിൽ പുഷ്പാർച്ചന നടത്താൻ അനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട് താൻ നടത്തിയ പരാമർശങ്ങൾ വിവാദമാക്കേണ്ടതില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.(No need to make it controversial, CV Ananda Bose softens criticism against NSS leadership)
എൻ.എസ്.എസിനോട് തനിക്ക് വ്യക്തിപരമായ പരാതികളൊന്നുമില്ലെന്ന് ആനന്ദ ബോസ് പറഞ്ഞു. ഭാരത കേസരി മന്നത്ത് പത്മനാഭന്റെ സ്മാരകത്തിൽ പുഷ്പാർച്ചന നടത്താൻ അവസരം ലഭിക്കാത്തതിൽ മാത്രമാണ് തനിക്ക് വിഷമമുള്ളത്. ആ ഒരു വികാരമാണ് കഴിഞ്ഞ ദിവസം പ്രകടിപ്പിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു.
"മന്നം സ്മാരകം എല്ലാ നായന്മാർക്കും അവകാശപ്പെട്ടതാണ്. ഗേറ്റിൽ നിൽക്കുന്നയാളെ കാണാനല്ല താൻ പെരുന്നയിൽ എത്തുന്നത്" എന്നായിരുന്നു അദ്ദേഹത്തിന്റെ തുറന്നടി. ഈ പ്രസ്താവന എൻ.എസ്.എസ് വൃത്തങ്ങളിലും രാഷ്ട്രീയ കേന്ദ്രങ്ങളിലും വലിയ ചർച്ചയായിരുന്നു.