കണ്ണൂർ : അമൃതാനന്ദമയിയെ സർക്കാർ ആദരിച്ചതിനെ പരിഹസിച്ച് സിപിഎം നേതാവ് പി. ജയരാജൻ്റെ മകൻ്റെ ഫേസ്ബുക്ക് പോസ്റ്റ്. 'വല്യ ഡെക്കറേഷൻ ഒന്നും വേണ്ട... സുധാമണി'- എന്നാണ് ജയിൻ രാജിൻ്റെ എഫ്.ബി പോസ്റ്റ്.
ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ പ്രസംഗിച്ചതിന്റെ രജതജൂബിലി ആഘോഷ വേളയിലാണ് അമൃതാനന്ദമയിയെ സംസ്ഥാന സര്‍ക്കാര്‍ ആദരിച്ചത്. അമൃതാനന്ദമയിയുടെ 72-ാം പിറന്നാള്‍ ആഘോഷത്തോട് അനുബന്ധിച്ച് നടന്ന പരിപാടിയില്‍ ആയിരുന്നു ആദരം.