
സെക്രട്ടറിയേറ്റിലെ ഹാജര്‍ ബുക്ക് ഒഴിവാക്കി സര്‍ക്കാര്‍ ഉത്തരവ്. ബയോമെട്രിക് പഞ്ചിംഗ് സംവിധാനം പൂര്‍ണ്ണമായ സാഹചര്യത്തിലാണ് പുതിയ തീരുമാനം. പഞ്ചിംഗ് സംവിധാനത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥര്‍ ഹാജര്‍ ബുക്കില്‍ തന്നെ ഹാജര്‍ രേഖപ്പെടുത്തണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.
സെക്രട്ടേറിയറ്റിലെ ബയോമെട്രിക് ഹാജര്‍ സംവിധാനം 2010 മുതല്‍ സജീവമായിരുന്നു. അതിന് ശേഷം 2018 ലാണ് സ്പാര്‍ക്ക് സോഫ്റ്റ്വെയറുമായി ബയോമെട്രിക്ക് പഞ്ചിംഗ് സംവിധാനം സംയോജിപ്പിക്കാന്‍ തീരുമാനമായത്. ഇപ്പോൾ സ്പാര്‍ക്ക് ബന്ധിത ബയോമെട്രിക്ക് പഞ്ചിംഗ് സംവിധാനം പൂര്‍ണ്ണമായും നടപ്പിലാക്കിയ സാഹചര്യത്തിലാണ് സെക്രട്ടറിയേറ്റില്‍ ഹാജര്‍ പുസ്തകം ഒഴിവാക്കിയുള്ള സര്‍ക്കാര്‍ ഉത്തരവ്.