പാലക്കാട് : കഞ്ചിക്കോട് വ്യവസായ സമ്മിറ്റിന് ക്ഷണിക്കാത്തതിൽ വി കെ ശ്രീകണ്ഠൻ എംപിക്കും അതൃപ്തി.പരിപാടിയെ പറ്റി തന്നെ അറിയിച്ചില്ലെന്നും വളരെ മോശമായി പോയി. പരിപാടി സംഘടിപ്പിച്ചത് സങ്കുചിത രാഷ്ട്രീയ മനസോടെയാണെന്ന് ശ്രീകണ്ഠൻ പറഞ്ഞു.
പരിപാടിയിൽ ആളെത്താതതോടെ രാഷ്ട്രീയ നാടകം പൊളിഞ്ഞുവെന്നും നാടിന്റെ വികസന വളർച്ചയാണ് സർക്കാർ ലക്ഷ്യമെന്ന് വിചാരിക്കുന്നില്ലെന്നും എംപി ചൂണ്ടിക്കാട്ടി.
അതേ സമയം, മന്ത്രി കെ കൃഷ്ണൻകുട്ടിയെയും പരിപാടിക്ക് ക്ഷണിക്കാത്തതിൽ വിമർശനമുണ്ട്. പാലക്കാട് ജില്ല ചുമതലയുള്ള മന്ത്രിയാണ് കെ കൃഷ്ണൻകുട്ടി. വ്യവസായ വകുപ്പ് സംഘടിപ്പിക്കുന്ന പരിപാടിയിലേക്ക് മന്ത്രിയെ ക്ഷണിച്ചിരുന്നില്ല.
വ്യവസായ വകുപ്പുമായി സഹകരിച്ചാണ് കഞ്ചിക്കോട് ഇൻഡസ്ട്രിയൽ ഫോറം പാലക്കാട് പുതുശേരിയിൽ സമ്മിറ്റ് നടത്തുന്നത്. മുഖ്യമന്ത്രിക്ക് പുറമെ മന്ത്രിമാരായ പി രാജീവ്, എംബി രാജേഷ് എന്നിവരും ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനാണ് കിഫ് ഇൻഡ് സമ്മിറ്റ് ഉദ്ഘാടനം ചെയ്തത്.