
ലഹരി പാർട്ടി നടന്നതിനെ കുറിച്ച് തനിക്ക് അറിയില്ലെന്ന് ശ്രീനാഥ് ഭാസിയുടെ മൊഴി. ലഹരി ഉപയോഗിച്ചിട്ടില്ലെന്നും ഓം പ്രകാശിനെ പരിചയമില്ല എന്നും ശ്രീനാഥ് ഭാസി പറഞ്ഞു. സുഹൃത്ത് ബിനു ജോസഫിനൊപ്പമാണ് ഹോട്ടൽ മുറിയിലെത്തിയതെന്നും ബിനുവുമായി സാമ്പത്തിക ഇടപാടുകൾ ഉണ്ടെന്നും ശ്രീനാഥ് ഭാസി അന്വേഷണ സംഘത്തിന് മുൻപിൽ മൊഴി നൽകി.
അതേസമയം കേസിൽ നടി പ്രയാഗ മാർട്ടിനും അന്വേഷണ സംഘത്തിന് മുൻപാകെ ഹാജരായി. എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനിലാണ് പ്രയാഗ മൊഴിയെടുക്കലിന് എത്തിയത്. പ്രയാഗയ്ക്ക് ഒപ്പം നടൻ സാബു മോനുമുണ്ട്.