യെച്ചൂരിക്ക് പകരക്കാരൻ ഉടൻ വേണ്ട; സിപിഐഎം പി ബി യോഗത്തിൽ ധാരണയായി

യെച്ചൂരിക്ക് പകരക്കാരൻ ഉടൻ വേണ്ട; സിപിഐഎം പി ബി യോഗത്തിൽ ധാരണയായി
Published on

സീതാറാം യെച്ചൂരിക്ക് പകരം ജനറൽ സെക്രട്ടറി ഇപ്പോൾ വേണ്ടെന്ന് സിപിഐഎം പി ബി യോഗത്തിൽ ധാരണയായി. പാർട്ടി സെന്ററിലെ പി ബി അംഗങ്ങൾ ഒന്നായി ചുമതല നിർവഹിക്കാനും, ഏകോപനത്തിനായി കോർഡിനേറ്ററെ ചുമതലപെടുത്താനുമാണ് ധാരണ. നാളെ തുടങ്ങാനിരിക്കുന്ന കേന്ദ്ര കമ്മറ്റിയോഗം ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കും.

അന്തരിച്ച ജനറൽ സെക്രട്ടറി സീതറാം യെച്ചൂരിക്ക് പകരക്കാരനെ കണ്ടെത്തുന്നതിന് വേണ്ടിയുള്ള ചർച്ചകളിൽ പൊളിറ്റ് ബ്യുറോ യോഗത്തിന് മുന്നിൽ രണ്ടു നിർദ്ദേശങ്ങൾ ആണ് ഉയർന്നു വന്നത്. പാർട്ടി സമ്മേളനങ്ങൾ ആരംഭിച്ചു കഴിഞ്ഞതിനാൽ താൽക്കാലിക സംവിധാനം മതിയെന്നും,ജനറൽ സെക്രട്ടറി പദവിയിൽ പുതിയൊരാൾ ഉടൻ വേണ്ടെന്നുമുള്ള നിർദേശമാണ് കേരള നേതാക്കൾ അടക്കമുള്ള വർ മുന്നോട്ട് വച്ചത്.

Related Stories

No stories found.
Times Kerala
timeskerala.com