
തിരുവനന്തപുരം: കേരള – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും (24/10/2024) നാളെയും (25/10/2024) മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.(No fishing in Kerala )
ഇന്നും നാളെയും കേരള -ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും, ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
അതിനാൽ, മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. മൽസ്യബന്ധന യാനങ്ങൾ കെട്ടിയിട്ട് സൂക്ഷിക്കുന്നത് അവ തമ്മിൽ കൂട്ടിയിടിച്ചുള്ള അപകടം ഒഴിവാക്കാൻ സഹായിക്കും. അധികൃതരുടെ നിർദ്ദേശത്തിനനുസരിച്ച് അപകടമേഖലയിൽ നിന്ന് മാറിത്താമസിക്കാൻ തയ്യാറാകണം. മോശം കാലാവസ്ഥ കണക്കിലെടുത്ത് കടലിലിറങ്ങിയുള്ള വിനോദ പരിപാടികൾ പൂർണമായും ഒഴിവാക്കണം.