
കോഴിക്കോട്: കിഫ്ബി റോഡുകളിലെ ടോൾ പിരിവ് സംബന്ധിച്ച് മന്ത്രിസഭ തീരുമാനമെടുത്തിട്ടില്ലെന്ന് മന്ത്രി കെ. രാജൻ. ജനിക്കാനിരിക്കുന്ന കുഞ്ഞിനെ കുറിച്ച് ഇപ്പോൾ അഭിപ്രായം പറയാനില്ലെന്നും മന്ത്രി കോഴിക്കോട്ട് മാധ്യമങ്ങളോട് പറഞ്ഞു. കേന്ദ്രം ഒരു സഹായവും തരാതെ ഒറ്റപ്പെടുത്തിയാലും 2025 പൂർത്തിയാകുന്നതിനുമുമ്പ് പുനരധിവാസ പദ്ധതി നടപ്പാക്കും. (K. Rajan)
ബജറ്റിൽ കേരളത്തെ ബോധപൂർവം അവഗണിച്ചതിന്റെ തെളിവാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രസ്താവന. കേരളത്തിന് അർഹതയില്ലെന്ന് മലയാളികളായ മന്ത്രിമാർ പോലും പറയുന്നത് ഭരണഘടനാ നിഷേധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി കണ്ട ദുരന്തമായിട്ടും ബജറ്റിൽ ഇതേക്കുറിച്ച് ഒരു വാക്കുപോലും പറഞ്ഞില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.