നവീൻ ബാബുവിനെതിരെ ഒരു പരാതിയും ഇതുവരെ ലഭിച്ചിട്ടില്ല; വിവരാവകാശ രേഖകൾ പുറത്ത്

കൈക്കൂലി വാങ്ങിയെന്ന് മുഖ്യമന്ത്രിക്ക് പരാതി നൽകിയെന്നായിരുന്നു നേരത്തെ പ്രശാന്ത് ഉന്നയിച്ച വാദം
naveen babu
Published on

കണ്ണൂർ: മരിച്ച കണ്ണൂർ എഡിഎം നവീൻ ബാബുവിനെതിരെ ഒരു പരാതിയും ഇതുവരെയും കിട്ടിയിട്ടില്ലെന്ന് വിവരാവകാശ രേഖ. കൈക്കൂലി വാങ്ങിയെന്ന് മുഖ്യമന്ത്രിക്ക് പരാതി നൽകിയെന്നാ പമ്പ് അപേക്ഷൻ പ്രശാന്തിന്റെ വാദം പൊളിക്കുന്നതാണ് അഡ്വ. കുളത്തൂർ ജയ് സിംഗ് നൽകിയ വിവരാവകാശ അപേക്ഷക്ക് വിജിലൻസ് ഡയറക്ടറേറ്റിൽ നിന്ന് കിട്ടിയ മറുപടി. എഡിഎമ്മായിരുന്ന നവീൻ ബാബുവിനെതിരെ പൊതുജനങ്ങളിൽ നിന്നും പരാതികൾ കിട്ടിയിട്ടില്ലെന്നാണ് വിവരാവകാശ അപേക്ഷയ്ക്ക് ലഭിച്ച മറുപടി.

കൈക്കൂലി വാങ്ങിയെന്ന് മുഖ്യമന്ത്രിക്ക് പരാതി നൽകിയെന്നായിരുന്നു നേരത്തെ പ്രശാന്ത് ഉന്നയിച്ച വാദം. ഇത് വ്യാജ പരാതിയെന്നും പിന്നീട് തെളിഞ്ഞിരുന്നു. വിജിലൻസ് മറുപടിയും ഇത് ശരിവെക്കുന്നു. നവീൻ ബാബുവിനെതിരെ വകുപ്പിലും പരാതികളില്ല. ഒരു പരാതിയും എഡിഎമ്മിനെതിരെ കിട്ടിയിട്ടില്ലെന്ന് റവന്യൂ സെക്രട്ടറിയും കണ്ണൂർ കളക്ടറേറ്റും മറുപടി നൽകിയത്.

Related Stories

No stories found.
Times Kerala
timeskerala.com