

കണ്ണൂർ: റെയിൽവേയുടെ ‘തത്കാൽ’ ബുക്കിങ് സമയത്തിൽ മാറ്റമില്ലെന്ന് അധികൃതർ('Tatkal' booking). സാമൂഹികമാധ്യമങ്ങളിൽ സമയമാറ്റത്തെ കുറിച്ചുകൊണ്ടുള്ള വ്യാജ പ്രചാരണം നടന്ന പശ്ചാത്തലത്തിലാണ് ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ അറിയിപ്പുമായി മുന്നോട്ടു വന്നത്. ഏപ്രിൽ 15 മുതൽ സമയമാറ്റം ഉണ്ടാകുമെന്ന് കാണിച്ചുകൊണ്ടുള്ള കാർഡുകളാണ് പ്രചരിച്ചത്.
രാവിലെ 10 മണിക്കാണ് നിലവിൽ എസി ക്ലാസ് യാത്രയ്ക്കുള്ള തത്കാൽ ബുക്കിങ് ആരംഭിക്കുന്നത്. 11 മണിക്കാണ് സ്ലീപ്പർ, സെക്കൻഡ് ക്ലാസ് യാത്രയ്ക്കുള്ള തത്കാൽ ബുക്കിങ് ആരംഭിക്കുന്നത്. ഇതിൽ മാറ്റമുണ്ടാകുമെന്നാണ് വ്യാജ പ്രചാരണം നടത്തിയത്.