

തിരുവനന്തപുരം: ജെ.ഡി.എസിലെ മന്ത്രിയെ മാറ്റില്ല. കെ. കൃഷ്ണന്‍കുട്ടി മാറണമെന്ന് 9 ജില്ല കമ്മറ്റികള്‍ ആവശ്യം ഉന്നയിച്ചെങ്കിലും മന്ത്രി മാറ്റ ചര്‍ച്ച അനുവദിക്കില്ലെന്ന് മാത്യു ടി തോമസ് നിലപാടെടുത്തു. ബ്രൂവറി വിഷയത്തില്‍ മന്ത്രിയുടെ നിലപാടിനെതിരെ അഭിപ്രായം ഉയര്‍ന്നെങ്കിലും സര്‍ക്കാരിനൊപ്പം നില്‍ക്കാന്‍ നേതൃയോഗത്തില്‍ തീരുമാനമെടുത്തു.
കൃഷ്ണന്‍ കുട്ടിക്കെതിരെ 9 ജില്ല കമ്മറ്റികളാണ് യോഗത്തില്‍ നിലപാടെടുത്തത്. എന്നാല്‍ മന്ത്രി മാറ്റ ചര്‍ച്ചകള്‍ അനുവദിക്കില്ലെന്ന് സംസ്ഥാന പ്രസിഡന്റ് മാത്യു ടി തോമസ് യോഗത്തില്‍ നിലപാട് സ്വീകരിക്കുകയായിരുന്നു. പ്രസിഡന്റിന്റെ അധികാരം ഉപയോഗിക്കുകയാണെന്ന് മാത്യു ടി തോമസ് യോഗത്തില്‍ പറഞ്ഞു. ഇതോടെ ഈ ചര്‍ച്ചകള്‍ അവസാനിക്കുകയായിരുന്നു.
പാലക്കാട് ബ്രൂവറി വിഷയത്തിലും വൈദ്യുത പദ്ധതി കരാര്‍ സ്വകാര്യ കമ്പനിക്ക് നീട്ടി നല്‍കിയതിലും വലിയ എതിര്‍പ്പാണ് യോഗത്തില്‍ കെ. കൃഷ്ണന്‍ കുട്ടി നേരിട്ടത്.