പാലക്കാട് : രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങൾക്കു ശേഷം പാലക്കാട്ടെത്തി ഷാഫി പറമ്പിൽ. പാലക്കാട് അനാഥമായോ എന്നും മണ്ഡലത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ എന്ന് വരും എന്ന ചോദ്യത്തിനും മറുപടി നൽകാൻ ഷാഫി തയ്യാറായില്ല. താൻ പാലക്കാട് എത്തിയത് അയൽവാസിയുടെ സ്വകാര്യ ആവശ്യത്തിനാണെന്നായിരുന്നു ഷാഫിയുടെ പ്രതികരണം.
രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ ഷാഫി പറമ്പിലിനെതിരെ തുടക്കം മുതൽ ഡിവൈഎഫ്ഐയും സിപിഎമ്മും കടുത്ത പ്രതിഷേധം ഉയർത്തിയിരുന്നു. ഇതിന് പിന്നാലെ ഷാഫി പറമ്പിലിനെ വടകരയിൽ ഡിവൈഎഫ്ഐ പ്രവർത്തകർ തടഞ്ഞത് വലിയ വിവാദം ആയിരുന്നു. പ്രതിഷേധക്കാർക്കെതിരെ ഷാഫി നടത്തിയത് വെറും ചീപ്പ് ‘ഷോ’ ആണെന്ന ഡിവൈഎഫ്ഐയുടെ പ്രതികരണം.