
വയനാട് : ഒടുവിൽ വാക്ക് പാലിച്ച് കോൺഗ്രസ്. ജീവനൊടുക്കിയ മുൻ വയനാട് ഡി സി സി ട്രഷറർ ആയ എൻ എം വിജയന്റെ അർബൻ ബാങ്കിലെ ബാധ്യത കോൺഗ്രസ് അടച്ച് തീർത്തു. വിജയന് 63 ലക്ഷം രൂപയുടെ കടമാണ് ഉണ്ടായിരുന്നത്. (NM Vijayan's debt settled by Congress)
ഇത് അടച്ച് തീർക്കുമെന്ന് കെ പി സി സി പ്രസിഡൻ്റ് സണ്ണി ജോസഫ് പ്രഖ്യാപിച്ചിരുന്നു. സംഭവത്തിൽ എൻ എം വിജയന്റെ മരുമകൾ പത്മജ ഡി സി സി ഓഫീസിന് മുൻപിൽ സത്യാഗ്രഹം ഇരിക്കുമെന്ന് പ്രഖ്യാപിച്ചത് ഏറെ വിവാദമായി.
നേരത്തെ കോൺഗ്രസ് കുടുംബത്തിന് 20 ലക്ഷം രൂപ നേരിട്ട് പണമായി നൽകുകയും ചെയ്തിരുന്നു. സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ ഇവർ 10 ലക്ഷം രൂപ നൽകി ബാധ്യതയും തീർത്തു.