തിരുവനന്തപുരം : കോൺഗ്രസ് നേതാക്കൾ ഇത്‌വരെയും അർബൻ ബാങ്കിലെ ബാധ്യത തീർക്കുമെന്ന ഉറപ്പ് അറിയിച്ചിട്ടില്ല എന്ന് പറഞ്ഞ് എൻ എം വിജയന്റെ മരുമകൾ പത്മജ. താൻ ഇക്കാര്യം അറിഞ്ഞത് മാധ്യമങ്ങളിലൂടെ ആണെന്നും അവർ കൂട്ടിച്ചേർത്തു. (NM Vijayan's daughter in law against Congress)
കെ പി സി സി പ്രസിഡൻ്റിൻ്റെ പ്രതികരണം ഇന്നലെ മാധ്യമങ്ങളിലൂടെയാണ് കണ്ടതെന്നും, സെപ്റ്റംബർ 30നുള്ളിൽ ബാങ്കിലെ ബാധ്യത തീർത്തില്ലെങ്കിൽ ഒക്ടോബർ 2ന് ഡി സി സിക്ക് മുന്നിൽ സത്യാഗ്രഹം ഇരിക്കുമെന്നും അവർ വ്യക്തമാക്കി.
എൻ എം വിജയന് വന്ന ബാധ്യത പാർട്ടിക്ക് വേണ്ടിയാണ് എന്നാണ് അവർ പറഞ്ഞത്.