Congress : 'കോൺഗ്രസിനെ ഇനി വിശ്വസിക്കില്ല, വഞ്ചിച്ചു': NM വിജയൻ്റെ മരുമകൾ

കെ പി സി സി പ്രസിഡൻ്റ് സണ്ണി ജോസഫും ടി സിദ്ദിഖ് എം എൽ എയും പറയുന്നത് പരസ്പര വിരുദ്ധമായ കാര്യങ്ങൾ ആണെന്നും പത്മജ വിമർശിച്ചു.
Congress : 'കോൺഗ്രസിനെ ഇനി വിശ്വസിക്കില്ല, വഞ്ചിച്ചു': NM വിജയൻ്റെ മരുമകൾ
Published on

വയനാട് : മുൻ ഡി സി സി ട്രഷറർ എൻ എം വിജയൻ്റെ മരുമകൾ പത്മജ കോൺഗ്രസ് നേതൃത്വത്തിനെതിരെ ആരോപണങ്ങളുയർത്തി രംഗത്തെത്തി. കോൺഗ്രസ് നേതൃത്വം വഞ്ചിച്ചു എന്നാരോപിച്ച് അവർ ഇന്നലെ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. (NM Vijayan's daughter in law against Congress)

ഇവർ കൈഞരമ്പ് മുറിച്ച് സുൽത്താൻ ബത്തേരിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിനിടെയാണ് കോൺഗ്രസിനെ ഇനി വിശ്വസിക്കില്ല എന്ന് പത്മജ പറഞ്ഞത്.

ഒത്തുതീർപ്പ് ചർച്ചയ്ക്കില്ല എന്നും, കരാർ പ്രകാരം 5 ലക്ഷം രൂപ തരാനുണ്ടെന്നും അവർ പറഞ്ഞു. കെ പി സി സി പ്രസിഡൻ്റ് സണ്ണി ജോസഫും ടി സിദ്ദിഖ് എം എൽ എയും പറയുന്നത് പരസ്പര വിരുദ്ധമായ കാര്യങ്ങൾ ആണെന്നും പത്മജ വിമർശിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com