വയനാട് : സി പി എം നേതാക്കൾ തങ്ങളോട് സാമ്പത്തിക ബാധ്യതകൾ ഏറ്റെടുക്കുന്ന കാര്യം പറഞ്ഞിട്ടില്ല എന്ന് വ്യക്തമാക്കി വയനാട് ഡി സി സി ട്രഷറർ ആയിരുന്ന എൻ എം വിജയൻ്റെ മരുമകൾ പത്മജ. ഇക്കര്യം മാധ്യമങ്ങളിലൂടെ ആണ് അറിഞ്ഞതെന്നും അവർ കൂട്ടിച്ചേർത്തു. (NM Vijayan's daughter-in-law about Congress)
സി പി എം സഹായ സന്നദ്ധത അറിയിച്ചിട്ടുണ്ട് എങ്കിൽ അത് കോൺഗ്രസിൻ്റെ പരാജയമാണ് എന്ന് അവർ വിമർശിച്ചു. അത് അവരുടെ നല്ല മനസാണ് എന്നും, എൻ എം വിജയൻ എടുത്ത ലോൺ പാർട്ടി ആവശ്യങ്ങൾക്കായാണ് ഉപയോഗിച്ചതെന്നും പറഞ്ഞ അവർ, തനിക്കെതിരെ വ്യക്തിപരമായി സൈബർ ആക്രമണം നടക്കുന്നുവെന്നും അറിയിച്ചു.