തിരുവനന്തപുരം : മുൻ തൃണമൂൽ കോൺഗ്രസ് തൃശൂർ ജില്ലാ ചീഫ് കോർഡിനേറ്റർ എൻ കെ സുധീർ ബി ജെ പിയിലേക്ക്. ഇക്കാര്യം അൻവറിനെ നേരത്തെ അറിയിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. (NK Sudheer plans to join BJP)
അൻവർ യു ഡി എഫിലേക്ക് വരാൻ ഒരു സാധ്യതയും ഇല്ലെന്നും, നിലവിൽ കോൺഗ്രസിൻ്റെ പ്രസക്തി നഷ്ടമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അൻവർ പാവപ്പെട്ടവരോട് ഏറെ സ്നേഹം പ്രകടിപ്പിക്കുന്ന വ്യക്തി ആണെന്നും, രാജ്യം വെല്ലുവിളി നേരിടുമ്പോൾ ബി ജെ പിക്കൊപ്പം നിൽക്കണമെന്നും എൻ കെ സുധീർ പ്രതികരിച്ചു.
ഇന്നലെയാണ് പാർട്ടി വിരുദ്ധ പ്രവർത്തനത്തിന് അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത്.