പത്തനംതിട്ട : പൊറോട്ടയും ബീഫും നൽകിയാണ് ശബരിമലയിലേക്ക് സ്ത്രീകളെ പ്രവേശിപ്പിച്ചതെന്ന് പറഞ്ഞ് യു ഡി എഫ് എം പി എം കെ പ്രേമചന്ദ്രൻ. അദ്ദേഹത്തിൻ്റെ ഗുരുതര ആരോപണം യുഡിഎഫ് സംഘടിപ്പിച്ച വിശ്വാസ സംരക്ഷണ ജാഥയിൽ ആയിരുന്നു.(NK Premachandran MP against CM)
ഇക്കാര്യം പറയുന്നത് പോലീസുകാരിൽ നിന്ന് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ആണെന്നും എം പി വ്യക്തമാക്കി. 2018ൽ ശബരിമലയിൽ സ്ത്രീ പ്രവേശന വിധി പുറപ്പെടുവിച്ചപ്പോൾ വിധിപ്പകർപ്പ് കയ്യിൽ കിട്ടുന്നതു മുൻപ് 10 മണിക്കൂറിനുള്ളിലാണ് ഡി ജി പി ഉൾപ്പടെയുള്ളവരെ വിളിച്ചുവരുത്തി നടപടികൾ സ്വീകരിച്ചതെന്ന് അദ്ദേഹം ആരോപിച്ചു.
പാലായിലെ ഗസ്റ്റ് ഹൗസിൽ രഹ്‌ന ഫാത്തിമ, ബിന്ദു അമ്മിണി എന്നിവരടക്കമുള്ളവരെ കൊണ്ടുവന്ന് ബീഫും പൊറോട്ടയും വാങ്ങിക്കൊടുത്ത് വിശ്വാസം വികലമാക്കിയെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം കാര്യങ്ങൾ ചെയ്ത പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാരും ആഭ്യന്തര വകുപ്പും ആണ് ആഗോള അയ്യപ്പ സംഗമം നടത്തിയതെന്നും അദ്ദേഹം പരിഹസിച്ചു.