എന്‍ഐടിയിലെ വിദ്യാര്‍ത്ഥിനിയെ ഇന്‍റേണൽ മാർക്കിന്‍റെ പേരിൽ ബലാത്സംഗം ചെയ്‌തു ; അധ്യാപകന്‍ അറസ്റ്റില്‍ | Rape case

എന്‍ഐടിയില്‍ ടീച്ചിങ് അസിസ്റ്റന്‍റായ പാലക്കാട് സ്വദേശി വിഷ്ണു (32) വിനെയാണ് പിടികൂടിയത്.
Rape case
Published on

കോഴിക്കോട് : ഇന്‍റേണല്‍ മാര്‍ക്കിന്‍റെ പേരില്‍ വിദ്യാര്‍ത്ഥിനിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തെന്ന പരാതിയിൽ അധ്യാപകന്‍ അറസ്റ്റില്‍. കോഴിക്കോട് ചാത്തമംഗലം എന്‍ഐടിയില്‍ ടീച്ചിങ് അസിസ്റ്റന്‍റായ പാലക്കാട് സ്വദേശി വിഷ്ണു (32) വിനെയാണ് പിടികൂടിയത്.

പെണ്‍കുട്ടിയുടെ പരാതിയില്‍ കേസ് എടുത്ത പൊലീസ് വിഷ്ണുവിനെ കളന്‍തോട് വെച്ചാണ് അറസ്റ്റ് ചെയ്തത്. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ വിവിധ ദിവസങ്ങളിലായി വിദ്യാര്‍ത്ഥിനിയെ ഭീഷണിപ്പെടുത്തി അധ്യാപകൻ കെട്ടാങ്ങലിലെ ഹൗസിംഗ് കോംപ്ലക്‌സിലും കോഴിക്കോട് പൊറ്റമ്മലിലും വെച്ച് ബലാത്സംഗം ചെയ്‌തെന്നാണ് പരാതി.

വിദ്യാര്‍ത്ഥിനിയുടെ നഗ്‌ന ഫോട്ടോകള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയതായും വിദ്യാർത്ഥിനി നൽകിയ പരാതിയില്‍ പറയുന്നു.

Related Stories

No stories found.
Times Kerala
timeskerala.com