ഇ20 ഇന്ധനം ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് വാറണ്ടി സംരക്ഷണം ഉറപ്പാക്കി നിസാന്‍
കൊച്ചി- ഇ20 ഇന്ധനം ഉപയോഗിക്കുന്ന നിസാന്‍ വാഹനങ്ങള്‍ക്ക് വാറണ്ടി സംരക്ഷണം ഉറപ്പാക്കി നിസാന്‍ മോട്ടോര്‍ ഇന്ത്യ. 2024 ഒക്ടോബറിന് ശേഷം വിറ്റഴിച്ച പുതിയ നിസാന്‍ മാഗ്നൈറ്റ് വാഹനങ്ങള്‍ ഇ20 ഇന്ധനം ഉപയോഗിച്ചാല്‍ വാറണ്ടി നഷ്ടടമാകില്ലെന്ന് നിസാന്‍ അറിയിച്ചു. ബദല്‍ ഇന്ധനങ്ങള്‍ ഉപയോഗിക്കുന്നതിനും സുസ്ഥരിമായ ഭാവിക്കായി നൂതനമായ പരിഹാര മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുന്നതിനുമുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് നിസാന്റെ പിന്തുണയുണ്ട്.
പുതിയ നിസാന്‍ മാഗ്നൈറ്റിന്റെ 1.0 എച്ച് ആര്‍ 10 ടര്‍ബോ ചാര്‍ജ് പെട്രോള്‍ എഞ്ചിനും ബിആര്‍ 10 പെട്രോള്‍ എഞ്ചിനും ഇ20 ഇന്ധന മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ചുള്ളതാണ്. നിസാന്‍ മാഗ്നൈറ്റിന്റെ പഴയതും പുതിയതുമായ വാഹനങ്ങള്‍ ഇ20 ഇന്ധനത്തില്‍ ഓടാന്‍ പ്രാപ്തരാണ്. ഇതു വരെ പ്രശ്‌നങ്ങളൊന്നും ശ്രദ്ധയില്‍ പെട്ടിട്ടില്ല. ഇ20 ഇന്ധനത്തിലേക്ക് മാറുന്നതിന്റെ ഭാഗമായി എന്തെങ്കിലും പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ സര്‍വീസ് സമയത്ത് പരിഹരിക്കുമെന്ന് നിസാന്‍ മോട്ടോര്‍സ് വാഹന ഉടമകള്‍ക്ക് ഉറപ്പ് നല്‍കി.