നിസാന്‍ വാഹന എക്‌സ്‌ചേഞ്ച് പ്ലാറ്റ്ഫോമായ സ്പിന്നിയുമായി പങ്കാളിത്തം പ്രഖ്യാപിച്ചു

Nissan
Published on

കൊച്ചി: നിസാന്‍ മോട്ടോര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ഇന്ത്യയിലെ മുന്‍നിര യൂസ്ഡ് കാര്‍ പ്ലാറ്റ്ഫോമായ സ്പിന്നിയുമായി തന്ത്രപരമായ പങ്കാളിത്തം പ്രഖ്യാപിച്ചു. ഇതോടെ ഇന്ത്യയില്‍ ഉടനീളമുള്ള നിസാന്‍ ഡീലര്‍ഷിപ്പുകളില്‍ സ്പിന്നി 'പ്രിഫേര്‍ഡ് എക്‌സ്‌ചേഞ്ച് പാര്‍ട്ണര്‍ പ്ലാറ്റ്ഫോം' ആയി മാറും. ഒരു വാഹന നിര്‍മാണ കമ്പനിയും യൂസ്ഡ് കാര്‍ അഗ്രഗേറ്ററും തമ്മിലുള്ള ഈ വ്യവസായ മേഖലയിലെ ആദ്യ സഹകരണമാണിത്.

ഈ പങ്കാളിത്തത്തിലൂടെ സ്പിന്നിയുടെ പ്ലാറ്റ്ഫോം വഴി നേരിട്ടോ ഇന്ത്യയിലുടനീളമുള്ള നിസാന്‍ ഡീലര്‍ഷിപ്പുകളിലോ വാഹനങ്ങള്‍ കൈമാറ്റം ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് പുതിയ നിസാന്‍ വാഹനങ്ങള്‍ വാങ്ങുമ്പോള്‍ പ്രത്യേക എക്‌സ്‌ചേഞ്ച് ആനുകൂല്യങ്ങള്‍ ലഭിക്കും. കൂടാതെ, സ്പിന്നിയുടെ വാഹന മൂല്യനിര്‍ണ്ണയ ടീമുകളെ നിസാന്‍ ഡീലര്‍ഷിപ്പുകളില്‍ വിന്യസിച്ച് തടസ്സമില്ലാത്തതും സമയബന്ധിതവുമായ വാഹന വിലയിരുത്തലുകളും ഉറപ്പാക്കുന്നു.

Related Stories

No stories found.
Times Kerala
timeskerala.com