നിഷ് ന്റെ ‘മൾട്ടിപ്പിൾ സ്‌ക്ലിറോസിസ് - തിരിച്ചറിയലും പ്രതിരോധവും’ - സെമിനാർ 16ന് | Nish

ജനുവരി 16 ന് സൗജന്യ ഓൺലൈൻ സെമിനാർ നടത്തുന്നു
NISH
Updated on

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച് ആൻഡ് ഹിയറിങ്ങും (നിഷ്), സംസ്ഥാന സാമൂഹ്യ നീതി വകുപ്പും സംയുക്തമായി ''മൾട്ടിപ്പിൾ സ്‌ക്ലിറോസിസ് - തിരിച്ചറിയലും പ്രതിരോധവും'' എന്ന വിഷയത്തിൽ ജനുവരി 16 ന് സൗജന്യ ഓൺലൈൻ സെമിനാർ നടത്തുന്നു. (Nish)

രാവിലെ 10:30 മുതൽ 12:30 വരെ ഗൂഗിൾ മീറ്റിംഗിലൂടെയും, നിഷിന്റെ യൂട്യൂബ് ചാനലിലൂടെയും തത്സമയ സംപ്രേക്ഷണത്തോടെ നടക്കുന്ന സെമിനാറിൽ തിരുവനന്തപുരം ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് ടെക്‌നോളജിയിലെ ന്യൂറോളജി വിഭാഗം പ്രൊഫസർ ഡോ. ശ്രുതി എസ് നായർ നേതൃത്വം നൽകും. രജിസ്ട്രേഷൻ ലിങ്ക്: https://forms.gle/EgYLU5degtXYNgpQ9, സെമിനാർ ലിങ്ക്: https://meet.google.com/bip-juco-cer, കൂടുതൽ വിവരങ്ങൾക്ക്: 8848683261, www.nidas.nish.ac.in

Related Stories

No stories found.
Times Kerala
timeskerala.com