
മലപ്പുറം: മലപ്പുറം ജില്ലയില്‍ നിപാ ബാധിച്ച രോഗിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട 11 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്. ഇന്ന് 18 പേരെയാണ് സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഇതോടെ ആകെ 112 പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്.
54 പേര്‍ ഹൈ റിസ്‌കിലും 58 പേര്‍ ലോ റിസ്‌കിലുമാണുള്ളത്. നിലവില്‍ ഒരാള്‍ക്കാണ് നിപാ സ്ഥിരീകരിച്ചിട്ടുള്ളത്. 10 പേര്‍ ചികിത്സയിലുണ്ട്. 2 പേര്‍ ഐസിയുവില്‍ ചികിത്സയിലുണ്ട്.
മന്ത്രിയുടെ നേതൃത്വത്തില്‍ ഓണ്‍ലൈനായി നിപ അവലോകന യോഗം ചേര്‍ന്നു. നിപ ബാധിച്ച് ചികിത്സയിലുള്ള രോഗി ഗുരുതരാവസ്ഥയില്‍ തുടരുന്നു.മലപ്പുറം വളാഞ്ചേരി സ്വദേശിയ്ക്കാണ് കഴിഞ്ഞ ദിവസം നിപ സ്ഥിരീകരിച്ചത്. നാൽപ്പത്തിരണ്ടുകാരിയായ യുവതിയെ പനിയും ശ്വാസതടസ്സത്തെയും തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധനയിലാണ് നിപ സ്ഥിരീകരിച്ചത്. നിലവിൽ യുവതി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.