
മലപ്പുറം: വളാഞ്ചേരിയിലെ നിപ ബാധിതയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട രണ്ട് പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്. ഇതോടെ 49 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. ഇന്ന് 40 പേരെയാണ് സമ്പർക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയത്.
ഇതോടെ ആകെ 152 പേരാണ് സമ്പർക്കപ്പട്ടികയിലുള്ളത്. 62 പേർ ഹൈ റിസ്‌കിലും 90 പേർ ലോ റിസ്‌കിലുമാണുള്ളത്. നിലവിൽ ഒരാൾക്കാണ് നിപാ സ്ഥിരീകരിച്ചിട്ടുള്ളത്. എട്ടു പേർ ചികിത്സയിലുണ്ട്. രണ്ടു പേർ ഐസിയുവിൽ ചികിത്സയിലുണ്ട്.
നിപാ ബാധിച്ച് ചികിത്സയിലുള്ള രോഗി ഗുരുതരാവസ്ഥയിൽ തുടരുന്നു. വളാഞ്ചേരി സ്വദേശിനിയായ 42-കാരിക്കാണ് നിപ സ്ഥിരീകരിച്ചത്. ചുമയും പനിയുമായി ആശുപത്രിയിലെത്തിയ ഇവര്‍ക്ക് പരിശോധനയില്‍ നിപ സ്ഥിരീകരിക്കുകയായിരുന്നു.