
തിരുവനന്തപുരം : പാലക്കാട് നിപ സ്ഥിരീകരിച്ച യുവതി വെന്‍റിലേറ്ററിൽ തുടരുന്നു. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലാണ് ഇവരുള്ളത്. (Nipah Virus outbreak in Kerala )
കടുത്ത പനിയും ശ്വാസതടസവുമുള്ള ഇവർ ഗുരുതരാവസ്ഥയിലാണ്. പോലീസ് സഹായത്തോടെ ഉടൻ തന്നെ ജില്ലാ ഭരണകൂടം വിശദമായ സമ്പർക്കപ്പട്ടിക തയ്യാറാക്കും.
വനം, വെറ്ററിനറി, കൃഷി വകുപ്പ് ഉദ്യോഗസ്ഥരുമായി ചേർന്ന് ഉച്ചയ്ക്ക് തച്ചനാട്ടുകര, കരിമ്പുഴ പഞ്ചായത്ത് അധികൃതർ അവലോകനയോഗം ചേരും.