
പാലക്കാട് : 38കാരിക്ക് നിപ ബാധയെന്ന് സ്ഥിരീകരണം. പൂനെ വൈറോളജി ലാബിൽ നിന്നുള്ള പരിശോധന ഫലം പോസിറ്റീവ് ആയി. ഈ സാഹചര്യത്തിൽ പാലക്കാട്ടെ 5 വാർഡുകൾ കണ്ടെയ്ൻമെൻ്റ് സോണായി പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം. രോഗബാധ ഉള്ളത് തച്ചനാട്ടുകാര സ്വദേശിനിക്കാണ്. (Nipah Virus in Palakkad)
ഇവിടുത്തെ 7,8,9 11 വാർഡുകൾ ആണ് കണ്ടെയ്ൻമെൻ്റ് സോണായി പ്രഖ്യാപിച്ചിരുന്നത്. കൂടാതെ, കരിമ്പുഴ പഞ്ചായത്തിലെ 17, 18 വാർഡുകളും കണ്ടെയ്ൻമെൻ്റ് സോണാണ്.
രോഗിയുടെ സമ്പർക്കപ്പട്ടികയിലെ നൂറിലധികം പേർ ഹൈറിസ്ക് കാറ്റഗറിയിലാണ്. നാട്ടുക്കൽ കിഴക്കുംപറം മേഖലയിലെ 3 കിലോമീറ്റർ പരിധി കണ്ടൈൻമെന്റ് സോണായി പ്രഖ്യാപിച്ചു.