
പാലക്കാട്: ജില്ലയില്‍ രണ്ടാമതും നിപ രോഗം കണ്ടെത്തിയ സാഹചര്യത്തില്‍ ആറ് ജില്ലകള്‍ക്ക് പ്രത്യേക ജാഗ്രതാ നിര്‍ദേശം നല്‍കി ആരോഗ്യ വകുപ്പ്.പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, തൃശൂർ ജില്ലയിലെ ആശുപത്രികൾക്കാണ് നിർദേശം. നിപാ ലക്ഷണങ്ങളോടുകൂടിയ പനി, മസ്തിഷ്ക ജ്വരം എന്നിവയുണ്ടെങ്കിൽ റിപ്പോർട്ട് ചെയ്യണം.
പാലക്കാട് സ്വകാര്യ ആശുപത്രിയില്‍ മരണമടഞ്ഞ 57 വയസുകാരന് നിപ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് ജില്ലയിൽ രണ്ടാമതും രോഗം നിർണയിച്ചത്. ഈ സാഹചര്യത്തില്‍ മരിച്ചയാളുമായി ബന്ധപ്പെട്ടവരെ ഉൾപ്പെടുത്തി സമ്പര്‍ക്ക പട്ടിക ആരോഗ്യ വകുപ്പ് തയ്യാറാക്കി. 46 പേരാണ് സമ്പര്‍ക്ക പട്ടികയിലുള്ളത്. മുഴുവന്‍ പേരോടും ക്വാറന്റൈനില്‍ പ്രവേശിക്കാന്‍ നിര്‍ദ്ദേശം നല്‍കി.