പാലക്കാട് : പാലക്കാട് ജില്ലയില്‍ നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത നിർദ്ദേശം നൽകി ജില്ലാ കളക്ടര്‍ അറിയിച്ചു. നിപാ രോഗസാധ്യതയുള്ള ലക്ഷണങ്ങള്‍ നിരീക്ഷിക്കാനും ഉടന്‍ റിപ്പോര്‍ട്ട് ചെയ്യാനും എല്ലാ ആരോഗ്യ കേന്ദ്രങ്ങള്‍ക്കും കളക്ടറുടെ നിര്‍ദ്ദേശം.
കിഴക്കുംപുറം തച്ചനാട്ടുകര സ്വദേശിനി(38) ക്കാണ് നിപ സ്ഥിരീകരണം നടത്തിയത്.രോഗബാധയുളളയാളുടെ വീടിന് മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ ഉള്‍പ്പട്ട വാര്‍ഡുകളാണ് കണ്ടെയിൻമെൻ്റ് സോണുകളായി പ്രഖ്യാപിച്ചിരിക്കുന്നത്.
തച്ചനാട്ടുകര ഗ്രാമപഞ്ചായത്തിലെ വാർഡ് 7 (കുണ്ടൂർക്കുന്ന്), വാർഡ് 8 (പാലോട്), വാർഡ് 9 (പാറമ്മൽ), വാർഡ് 11 (ചാമപറമ്പ്) എന്നിവയും കരിമ്പുഴ ഗ്രാമപഞ്ചായത്തിലെ വാർഡ് 17 (ആറ്റശ്ശേരി), വാർഡ് 18 (ചോളക്കുറിശ്ശി) എന്നിവയുമാണ് ജില്ലാ കളക്ടര്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചിരിക്കുന്നത്. 58 പേരാണ് പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്.