
പാലക്കാട് : തച്ചനാട്ടുകരയിൽ നിപ സ്ഥിരീകരിച്ച യുവതിയുടെ നില ഗുരുതരം.യുവതിക്ക് രണ്ടു ഡോസ് ആൻറി ബോഡി മെഡിസിൻ നൽകിയെന്നും ക്ലോസ് കോൺടാക്ട് ഉണ്ടായിരുന്ന ഒരാളുടെ ഫലം നെഗറ്റീവാണെന്ന് കളക്ടർ അറിയിച്ചു. രണ്ട് പേരുടെ പരിശോധനാഫലം കൂടി വരാനുണ്ടെന്ന് കളക്ടർ പറഞ്ഞു.
വവ്വാലുകള ഒരു കാരണവശാലും തുരത്താൻ ശ്രമിക്കരുത് എന്ന് ജില്ലാ കളക്ടർ നിർദേശിച്ചു. ജില്ലയിൽ ആറ് വാർഡുകളിൽ നിയന്ത്രണമേർപ്പെടുത്തിയതായി കളക്ടർ പറഞ്ഞു.
അതേസമയം കേരളത്തിൽ നിപ മരണം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കേന്ദ്ര സംഘം കേരളത്തിലെത്തും. നാഷണൽ ഔട്ട്‌ബ്രേക്ക് റെസ്‌പോൺസ് ടീം സംസ്ഥാനം സന്ദർശിക്കുന്നത് പരിഗണനയിലാണ്. കേരളത്തിലെ സ്ഥിതി വിലയിരുത്തും. നാഷണൽ ഔട്ട് ബ്രേക്ക് റസ്‌പോൺസ് ടീമായിരിക്കും കേരളത്തിൽ എത്തുക.