
മലപ്പുറം: മലപ്പുറം ജില്ലയില്‍ നിപാ ബാധിച്ച രോഗിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട 7 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്. ഇതോടെ 56 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. ഇതോടെ ആകെ 166 പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. 65 പേര്‍ ഹൈ റിസ്‌കിലും 101 പേര്‍ ലോ റിസ്‌കിലുമാണുള്ളത്.
നിലവില്‍ ഒരാള്‍ക്കാണ് നിപാ സ്ഥിരീകരിച്ചിട്ടുള്ളത്. മലപ്പുറത്ത് നിപ സ്ഥിരീകരിച്ച നാല്പത്തിരണ്ടുകാരി ഗുരുതരാവസ്ഥയിൽ തുടരുന്നു.
പുതുതായി കേസ് റിപ്പോര്‍ട്ട് ചെയ്തില്ലെങ്കിലും പ്രോട്ടോകോള്‍ അനുസരിച്ച് പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ആരോഗ്യ മന്ത്രി വീണ ജോർജ് നിര്‍ദേശം നല്‍കി.