നിപ ; മലപ്പുറത്ത് ജില്ലയിലെ നിയന്ത്രണങ്ങൾ പൂർണമായും പിൻവലിച്ചു | Nipha Virus

ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ഏർപ്പെടുത്തിയിരുന്ന കണ്ടെയ്ൻമെൻ്റ് സോണുകൾ ഒഴിവാക്കി.
nipah virus
Published on

മലപ്പുറം : മലപ്പുറം ജില്ലയിൽ പുതുതായി നിപാബാധ സ്ഥിരീകരിക്കാത്ത സാഹചര്യത്തിൽ നിയന്ത്രണങ്ങൾ പിൻവലിച്ച് കലക്ടർ ഉത്തരവിറക്കി.ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ഏർപ്പെടുത്തിയിരുന്ന കണ്ടെയ്ൻമെൻ്റ് സോണുകളും ഒഴിവാക്കി.

മക്കരപ്പറമ്പ് സ്വദേശിനിയായ പതിനെട്ടുകാരി നിപ ബാധയെ തുടർന്ന് മരിച്ച പശ്ചാത്തലത്തിൽ മക്കരപ്പറമ്പ്, കൂട്ടിലങ്ങാടി, മങ്കട, കുറുവ പഞ്ചായത്തുകളിലെ ചില വാർഡുകളിലാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നത്.

അതേസമയം, സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 499 പേര്‍ ഉള്ളതായി മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com