
പാലക്കാട് : വീണ്ടും പാലക്കാട് നിപ സ്ഥിരീകരിച്ചു. നിപ ബാധിച്ച് മരിച്ചയാളുടെ മകനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാൾക്ക് രോഗമുണ്ടെന്ന് വ്യക്തമായത് മഞ്ചേരി മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിലാണ്. (Nipah outbreak in Kerala)
ഇയാൾ ഹൈ റിസ്ക് കാറ്റഗറിയിൽ നിരീക്ഷണത്തിലായിരുന്നു. പിതാവിനോടൊപ്പം ആശുപത്രിയിൽ ഉണ്ടായിരുന്നത് ഈ 32കാരനാണ്.
പാലക്കാട് നിപ ബാധിക്കുന്ന മൂന്നാമത്തെയാളാണ് ഇയാൾ.