കോഴിക്കോട് : നിപ ബാധിതയായ പാലക്കാട് സ്വദേശിനി ഗുരുതരാവസ്ഥയിൽ. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. (Nipah outbreak in Kerala)
മെഡിക്കൽ കോളേജിലെ നിപ വാർഡിലാണ് ഇവരുള്ളത്. ഇന്നലെ രാത്രിയിലാണ് ഇവരെ ഇവിടേക്ക് മാറ്റിയത്. യുവതിക്ക് രോഗം ബാധിച്ചത് ഇവിടെ നിന്നാണെന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ല.
ഇവരുടെ ബന്ധുവായ 10 വയസുകാരനെ രോഗ ലക്ഷണങ്ങളോട് കൂടി മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.