
തൃശൂർ : പെരിന്തൽമണ്ണയിൽ നിപ ബാധ സംശയിച്ച് തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച 15കാരിക്ക് രോഗമില്ല എന്ന് സ്ഥിരീകരിച്ചു. (Nipah outbreak in Kerala)
ഇക്കാര്യം വ്യക്തമായത് കോഴിക്കോട് നടത്തിയ പരിശോധനയിലാണ്. തലച്ചോറിനെ ബാധിച്ച വൈറൽ പനിയാണ് കുട്ടിക്കെന്നും കണ്ടെത്തി. വിദഗ്ധ ചികിത്സ തുടരുന്നുവെന്നാണ് വിവരം.