നി​പ: കോ​ഴി​ക്കോ​ട്ടും പാ​ല​ക്കാ​ട്ടും ജാ​ഗ്ര​ത

നി​പ: കോ​ഴി​ക്കോ​ട്ടും പാ​ല​ക്കാ​ട്ടും ജാ​ഗ്ര​ത
Published on

കോ​ഴി​ക്കോ​ട്: മ​ല​പ്പു​റം വ​ണ്ടൂ​രി​ല്‍ നി​പ സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ സ​മീ​പ ജി​ല്ല​ക​ളി​ലും ജാ​ഗ്ര​താ നി​ര്‍​ദേ​ശം ന​ല്‍​കാ​ന്‍ ആ​രോ​ഗ്യ വ​കു​പ്പ്. കോ​ഴി​ക്കോ​ട്, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ല്‍ ജാ​ഗ്ര​താ നി​ര്‍​ദേ​ശം ന​ല്‍​കും. മ​ന്ത്രി വീ​ണാ ജോ​ര്‍​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ നി​പ അ​വ​ലോ​ക​ന​യോ​ഗം ചേ​രും. കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി ജെ.​പി.​ന​ദ്ദ​യു​മാ​യി വീ​ണാ ജോ​ര്‍​ജ് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. രോ​ഗ പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഫീ​ല്‍​ഡ് ത​ല​ത്തി​ല്‍ ശ​ക്ത​മാ​യ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് ന​ട​ന്നു വ​രു​ന്ന​ത്. മ​രി​ച്ച വ്യ​ക്തി​യു​ടെ വീ​ടി​ന്‍റെ മൂ​ന്ന് കി​ലോ​മീ​റ്റ​ര്‍ ചു​റ്റ​ള​വി​ല്‍ 66 ടീ​മു​ക​ളാ​യി ഫീ​ല്‍​ഡ് സ​ര്‍​വേ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണി​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കാ​ന്‍ പോ​ലീ​സി​നു നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com