
മലപ്പുറം : കോട്ടക്കലിൽ നിപ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട സ്ത്രീ മരിച്ചു. ഇവർ മങ്കടയിൽ നിപ ബാധിച്ച് മരിച്ച പെൺകുട്ടിക്കൊപ്പം ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിഞ്ഞ സ്ത്രീയാണ്. (Nipah death in Malappuram)
ഇന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു. ഇവർ ഹൈ റിസ്ക് പട്ടികയിൽ ആയിരുന്നു. മൃതദേഹം സംസ്ക്കരിക്കാനുള്ള ബന്ധുക്കളുടെ നീക്കം ആരോഗ്യവകുപ്പ് തടഞ്ഞു. പരിശോധനാ ഫലം വരുന്നത് വരെ മൃതദേഹം സംസ്‌കരിക്കാൻ പാടില്ലെന്നാണ് നിർദേശം.