Nipah : പാലക്കാട്ടെ നിപ മരണം : രോഗബാധിതൻ ഏറെയും സഞ്ചരിച്ചത് KSRTC ബസുകളിൽ, ആഴ്ച്ചയിൽ 3 പ്രാവശ്യം അട്ടപ്പാടിയിൽ പോയി

ഇയാളുടെ സമ്പർക്കപ്പട്ടികയിൽ ആകെ 46 പേരാണുള്ളത്.
Nipah death in Kerala
Published on

പാലക്കാട് : നിപ ബാധിച്ച് മരിച്ച പാലക്കാട് സ്വദേശി പൊതുഗതാഗത സംവിധാനമാണ് യാത്രക്കായി ഉപയോഗിച്ചതെന്ന് സ്ഥിരീകരിച്ചു. കുമാരംപുത്തൂര്‍ സ്വദേശിയായ വയോധികൻ പനി ബാധിച്ചതിന് ശേഷവും കെ എസ് ആർ ടി സി ബസിലാണ് യാത്ര ചെയ്തിരുന്നത്.(Nipah death in Kerala )

ഇയാൾ ആഴ്ചയിൽ 3 പ്രാവശ്യം അട്ടപ്പാടിയിൽ പോയതും കെ എസ് ആർ ടി സി ബസിൽ തന്നെയാണ്. ഇതോടെ ബസുകളിലെ യാത്രക്കാരും ജീവനക്കാരും നിരീക്ഷണത്തിലാകും. ഇയാളുടെ സമ്പർക്കപ്പട്ടികയിൽ ആകെ 46 പേരാണുള്ളത്.

അതേസമയം, കേരളത്തിൽ നിപ ബാധിച്ച് ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ 6 ജില്ലകൾക്ക് ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം നൽകി. പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, തൃശൂർ ജില്ലകളിലാണിത്. രോഗ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ റിപ്പോർട്ട് ചെയ്യണമെന്നാണ് ആശുപത്രികൾക്ക് ആരോഗ്യവകുപ്പ് നൽകിയിരിക്കുന്ന നിർദേശം.

Related Stories

No stories found.
Times Kerala
timeskerala.com