പാലക്കാട് : കേരളത്തിൽ വീണ്ടും നിപ മരണം. ഇതോടെ ആരോഗ്യവകുപ്പടക്കം കനത്ത ജാഗ്രതയിലാണ്. നിപ സ്ഥിരീകരിച്ചിട്ടുള്ള പാലക്കാട് മണ്ണാർക്കാട് സ്വദേശിയുടെ വീടിന് 3 കിലോമീറ്റർ ചുറ്റളവിൽ പ്രവേശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. (Nipah death in Kerala)
ഉടൻ തന്നെ കണ്ടെയ്‌ൻമെൻറ് സോണുകൾ പ്രഖ്യാപിക്കും. മരിച്ച 58കാരൻ്റെ സമ്പർക്കപ്പട്ടികയിൽ ഉള്ളവരോട് ക്വാറന്റൈനിൽ പോകണമെന്ന് നിർദേശിച്ചിട്ടുണ്ട്. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ച രോഗിക്കാണ് നിപ സ്ഥിരീകരിച്ചിട്ടുള്ളത്.
അതേസമയം, കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന തച്ചനാട്ടുകര സ്വദേശിനിയുടെ നില ഗുരുതരമായി തുടരുകയാണ്.