
പാലക്കാട്: പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്കിൽ നിപ ജാഗ്രതയെ തുടർന്ന് മാസ്ക് നിർബന്ധമാക്കിക്കൊണ്ട് ഉത്തരവ്. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ താമസിക്കുകയും പുറത്ത് ജോലി ചെയ്യുകയും ചെയ്യുന്ന വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്കും, പുറത്ത് താമസിക്കുകയും കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ജോലി ചെയ്യുകയും ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കും ജില്ലാ ഓഫീസ് മേധാവികള്‍ വര്‍ക്ക് ഫ്രം ഹോം സൗകര്യം ഒരുക്കണം.
വർക്ക് ഫ്രം ഹോം സാധ്യമല്ലാത്ത ജീവനക്കാർക്കുള്ള പ്രത്യേക അവധി സംബന്ധിച്ച് പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് കത്ത് നൽകിയിട്ടുള്ളതായും ജില്ല കളക്ടർ അറിയിച്ചു.
കണ്ടെയ്ൻമെന്റ് സോണുകളില്‍ ഉള്‍പ്പെട്ട സ്കൂളുകളിലെയും കോളേജുകളിലെയും വിദ്യാര്‍ഥികള്‍ക്ക് ഓൺലൈൻ ക്ലാസുകൾ സംഘടിപ്പിക്കും.സ്‌കൂളുകളില്‍ ജോലി ചെയ്യുന്ന അധ്യാപകരും ഈ ഓണ്‍ലൈന്‍ ക്ലാസ് സൗകര്യം നിര്‍ബന്ധമായും ഉപയോഗിക്കണമെന്നും ഉത്തരവില്‍ പറയുന്നു.