
കോഴിക്കോട് : ഒന്‍പത് വയസ്സുകാരനായ കുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 20 വര്‍ഷം തടവ്. തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി പുരയിടം വീട്ടില്‍ ബിനോയി(26)യെയാണ് കൊയിലാണ്ടി ഫാസ്റ്റ്ട്രാക്ക് സ്‌പെഷ്യല്‍ കോടതി ശിക്ഷിച്ചത്.
കഠിന തടവിന് പുറമേ 41,000 രൂപ പിഴയൊടുക്കാനും കോടതി വിധിച്ചു.2022ല്‍ മൂടാടി മുത്തായം ബീച്ചിലാണ് സംഭവം നടന്നത്.
മീന്‍പിടിക്കാന്‍ എത്തിയ ബിനോയ് ബീച്ചില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ താൻ താമസിക്കുന്ന ഷെഡ്ഡിലേക്ക് കൊണ്ടുപോകുകയും ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു. കുട്ടി രക്ഷിതാക്കളോട് വിവരം പറയുകയും പിന്നീട് പോലീസ് കേസ് എടുത്തത്.