കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ ഒൻപത് വിദ്യാർഥികളെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.എസ്എഫ്ഐ നടത്തിയ സമരവുമായി ബന്ധപ്പെട്ട് മുനവർ, മുഹമ്മദ് സാദിഖ്, ശിവ ഹരി, നിഖിൽ റിയാസ്, ലിനീഷ്, ഹരി രാമൻ, അനസ് ജോസഫ്, അനന്ദു, അമൽ ഷാൻ എന്നിവർക്കെതിരേയാണ് നടപടി.
വിസിയുടെ ഓഫീസിൽ അതിക്രമം കാണിച്ചതിനാണ് നടപടിയെന്നാണ് വിശദീകരണം. സസ്പെൻഷൻ നേരിടുന്ന വിദ്യാർഥികൾ ഉടൻ ഹോസ്റ്റൽ ഒഴിയണമെന്നും വെെസ് ചാൻസലർ ഉത്തരവിട്ടു.